
ഇടുക്കി ജില്ലയിലെ 564 പേർ കൂടി ഭൂമിയുടെ അവകാശികളാകുകയാണ്. സംസ്ഥാന പട്ടയമേളയോടനുബന്ധിച്ച് ഇടുക്കി ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 10.30 ന് ബഹു.റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. വാഴത്തോപ്പ് സെൻ്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിൽ ബഹു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ അധ്യക്ഷനാകും.
ജില്ലയിൽ 564 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ ദേവികുളം 373 , ഇടുക്കി 61, തൊടുപുഴ 35, പീരുമേട് 95 എന്നിങ്ങനെ പട്ടയം വിതരണം ചെയ്യും.
സംസ്ഥാനത്തെ അർഹരായ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേളയിൽ ഡീൻ കുര്യാക്കോസ് എം. പി, എംഎൽഎമാരായ എം.എം മണി, പി.ജെ ജോസഫ്, അഡ്വ. എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, സബ് കളക്ടർമാരായ അനൂപ് ഗാർഗ്, ആര്യ വി.എം, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.


