KeralaLatest NewsLocal news
ചിന്നക്കനാലിൽ വീണ്ടും പുലിയുടെ സാന്നിധ്യം ;പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരുക്കേറ്റു

മൂന്നാർ : ചിന്നക്കനാൽ പവർ ഹൗസ് സ്വദേശി ജോസഫിന്റെ വീടിനു സമീപമാണ് പുലി എത്തിയത്. വളർത്തു നായയെ ആക്രമിച്ചെങ്കിലും പിടികൂടി കൊണ്ടു പോകാൻ ആയില്ല. നായയുടെ കുരകേട്ട് ഓടി എത്തിയ വീട്ടുകാർ ബഹളം വെച്ചതോടെ പുലി ഇവിടെ നിന്നും പോവുകയായിരുന്നു
കഴിഞ്ഞ ദിവസവും പവർഹൗസ് മേഖലയിൽ പുലി എത്തിയിരുന്നു. അന്ന് ഒരു വളർത്തു നായയെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. ഏതാനും ആഴ്ച മുൻപ് തോട്ടം മേഖലയിൽ എത്തിയ പുലിയുടെ ദൃശ്യം നാട്ടുകാർ പകർത്തിയിരുന്നു
പുലിഇറങ്ങിയ മേഖലയിൽ വനം വകുപ്പ് പരിശോധന നടത്തി. കൂട് സ്ഥാപിച്ചു പുലിയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചു