KeralaLatest NewsLocal news
വൈസ്‌മെന്‍ ക്ലബ് അടിമാലി ടൗണിന്റെ പത്താമത് ഇന്‍സ്റ്റാലേക്ഷന്‍ പ്രോഗ്രാം നടന്നു

അടിമാലി: വൈസ്‌മെന്‍ ക്ലബ് അടിമാലി ടൗണിന്റെ പത്താമത് ഇന്‍സ്റ്റാലേക്ഷന്‍ പ്രോഗ്രാം നടന്നു.മരങ്ങാട്ട് റെസിഡന്‍സി ഓഡിറ്റോറിയത്തിലായിരുന്നു ഇന്‍സ്റ്റാലേക്ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

സമ്മേളനം വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡന്റ് അഡ്വ. ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

വൈസ് മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വര്‍ഗീസ് പീറ്റര്‍, സെക്രട്ടറി ജോണ്‍സണ്‍ തോമസ്, അഡ്വ. നോബിള്‍ മാത്യു, ഡോ. ബിജു ലോട്ടസ്, റോയി സെബാസ്റ്റ്യന്‍, സിജോ പുല്ലന്‍, സതീശന്‍ മാത്യു, അന്ന റാണിവര്‍ഗീസ്, ആനിയമ്മ സണ്ണി എന്നിവര്‍ സംസാരിച്ചു.കെ കെ ശിവദാസ് പ്രസിഡന്റായും, സി ജെ രാജു സെക്രട്ടറിയുമായുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു.