
ഇടുക്കിയിൽ അസാധാരണ മഴ. നാലുദിവസത്തിനുള്ളില്‍ പെയ്തത് 266.3 മില്ലി മീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 620 ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചത്. വിവിധയിടങ്ങളിൽ മണ്ണും മരവും വീണ് ഗതാഗതം തടസപ്പെട്ടു.
ജില്ലയിൽ ഇതുവരെ അഞ്ച് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വളറ വരെയുള്ള ഭാഗത്ത് കൂടി സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ശക്തമായ കാറ്റിനെ തുടർന്ന് മരം വീഴാൻ സാധ്യതയുള്ളതിനാൽ തൊഴിലുറപ്പ്, തോട്ടം പണി എന്നിവ നിരോധിച്ചു. നാളെ വരെയാണ് നിരോധനം.