Latest NewsNational

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലാണെന്ന് പുതിയ പഠനം. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യു എയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണ് ഈ പുതിയ കണ്ടെത്തൽ. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി രേഖപെടുത്തിയിരിക്കുന്നത് ഡൽഹിയാണ്. ബൈർനിഹാത്ത്, പഞ്ചാബിലെ മുള്ളൻപൂർ, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് ലോകത്തിലെ മലിനമായ മറ്റ് ഇന്ത്യൻ നഗരങ്ങൾ. ഇരുപത് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാനിലെ നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും പട്ടികയിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബഹാമസ്, ബാര്‍ബഡോസ്, ഗ്രനെഡ, എസ്‌റ്റോനിയ, ഐസ്‌ലാന്‍ഡ് എന്നീ ഏഴ് രാജ്യങ്ങളാണ് 2024 ലെ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ മികച്ച വായു ഗുണനിലവാരത്തിന് മുന്നിൽ. ഛാഡ്, ബംഗ്ലാദേശ് എന്നിവയാണ് ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍.ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാര്‍ഷിക PM2.5 ലെവല്‍ WHO പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാം എന്നതിന്റെ 10 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിലെ വായു മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് ,ഇത് ആയുർദൈർഘ്യം ശരാശരി 5.2 വർഷം വരെ കുറയുന്നതിന് കാരണമാകും.കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിന്റെ പഠനമനുസരിച്ച്, 2009 മുതൽ 2019 വരെയുള്ള ഇന്ത്യയിലെ ഏകദേശം 1.5 ദശലക്ഷം മരണങ്ങളും PM2.5 മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പറയുന്നു. (2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള മലിന വായുവിലെ ചെറിയ കണികകളെയാണ് PM2.5 എന്ന് വിളിക്കുന്നത്) ഇവ ശ്വാസകോശത്തിലും, രക്തത്തിലും, പ്രവേശിച്ച് ശ്വസന പ്രശ്നങ്ങൾ, ഹൃദ്രോഗം, കാൻസർ എന്നിവയിലേക്ക് നയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!