KeralaLatest NewsLocal news

ജീപ്പുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് മർദ്ദനം; സൂര്യനെല്ലി സ്വദേശികൾ അറസ്റ്റിൽ

സൂര്യനെല്ലി സ്വദേശിയായ രാജയെ ആണ് രോഹിത്തും നവീൻ കുമാറും ചേർന്ന് മർദിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സഞ്ചരികൾക്കായി ടെന്റ് ഒരുക്കി നൽകുന്നരോഹിത്തിന്റെ ജീപ്പിൽ രാജയുടെ ജീപ്പ് ഉരസുകയിരുന്നു. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും രോഹിത്തും സുഹൃത്ത് നവീനും ചേർന്ന് കമ്പും വീൽ സ്പാനറും ഉപയോഗിച്ച് രാജയെ മർദ്ധിയ്കുകയുമായിരുന്നു. മർദ്ദനത്തിൽ കാലിനും കൈയ്ക്കും പൊട്ടൽ ഏറ്റത്തിനെ തുടർന്ന് രാജാ തേനി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സഞ്ചരികളുമായി പോകുന്ന ജീപ്പുകളുടെ മത്സര ഓട്ടമാണ് സങ്കർഷത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം ടാക്‌സി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശക്‌തമായ നിയമനടപടികക് സ്വികരിക്കുമെന്ന് ശാന്തൻപാറ എസ്‌ എച്ച്‌ ഒ എസ്‌ ശരലാൽ പറഞ്ഞു

മത്സര ഓട്ടങ്ങൾക്ക് എതിരെ വരും ദിവസങ്ങളിൽ നടപടി കർശനമാക്കുമെന്ന് ശാന്തൻപാറ പോലിസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!