
മൂന്നാര്‍: പശ്ചിമഘട്ട മലനിരയില്‍ വരയാടുകളുടെ സെന്‍സസ് ആരംഭിച്ചു. വരയാടുകളുടെ സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരുവികുളം ദേശീയോദ്യാനത്തില്‍ നടന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളവും തമിഴ്‌നാടും സംയുക്ത മായാണ് കണക്കെടുപ്പ് നടത്തുന്നത്. വരയാടുകളുടെ പ്രധാന ആവാസ മേഖലയായ ഇരവികുളം ദേശീയ ഉദ്യാനം ഉള്‍പ്പടെ കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ള വരയാടുകളുടെ മുഴുവന്‍ ആവാസ മേഖലകളിലും ഒരേ സമയം കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യം വെയ്ക്കുന്നത്. കേരളത്തില്‍ 89 സെന്‍സസ് ബ്ലോക്കുകളും തമിഴ്‌നാട്ടില്‍ 176 സെന്‍സസ് ബ്ലോക്കുകളും ഉണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരും വന്യ ജീവി കണക്കെടുപ്പില്‍ പ്രവീണ്യം ഉള്ള വോളണ്ടിയര്‍മാരും ഉള്‍പ്പടെ 1300 ഓളം പേരാണ് സെന്‍സസ് ടീമില്‍ ഉള്ളത്. ഇവരെ വിവിധ ടീമുകള്‍ ആയി തിരിച്ച് വിവിധ ബ്ലോക്കുകളില്‍ ക്യാമ്പ് ചെയ്താണ് കണക്കെടുപ്പ് നടത്തുന്നത്. വരയാടുകളുടെ സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരുവികുളം ദേശീയോദ്യാനത്തില്‍ നടന്നു. ക്യാമറ ട്രാപ്പുകള്‍ സെന്‍സസിനായി ഉപയോഗിക്കുമെന്നും നാല് ദിവസം കൊണ്ട് കണക്കെടുപ്പ് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സി സി എഫ് പ്രമോദ് പി.പി, ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്‍എസ്, മുന്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെയിംസ് സക്കറിയ, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികൃഷ്ണന്‍ കെ.വി, മൂന്നാര്‍ ഡിഎഫ്ഒ സിബിന്‍ എന്‍.ടി എന്നിവര്‍ പങ്കെടുത്തു.പശ്ചിമഘട്ടത്തിന് പുറമെ ഹിമാലയത്തിലും അറേബ്യന്‍ മേഖലയിലുമാണ് നീലഗിരി താര്‍ എന്ന വരയാടുകള്‍ കാണപ്പെടുന്നത്. വംശ നാശ ഭീഷണി നേരിടുന്ന ഇവ ഏറ്റവും അധികം കാണപ്പെടുന്ന മേഖലയാണ് മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക്.