ആശ, അങ്കൺവാടി വർക്കർമാരുടെ സമരത്തിന് പിന്തുണ; കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികൾ പഞ്ചായത്ത് ഓഫീസുകളുടെ മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

അടിമാലി : ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു നല്കണമെന്നആവശ്യമുന്നയിച്ച് ആശ, അങ്കൺവാടി വർക്കർമാർ സെക്രട്ടറിയേറ്റു പടിക്കൽ നടത്തിവരുന്ന സമരത്തിന് പിന്തുണയറിയിച്ചു കൊണ്ട് കെ.പി.സി.സിയുടെ ആഹ്വന പ്രകാരം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്ത് ഓഫീസുകളുടെ മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
കൊന്നത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കൊന്നത്തടി പഞ്ചായത്താഫീസിനു മുന്നിൽനടന്ന ധർണ്ണ കെ.പി.സി.സി നിർവ്വാഹകസമിതി അംഗം എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കൊന്നത്തടിയിൽ പ്രകടനാനന്തരം ആരംഭിച്ച ധർണ്ണയിൽ മണ്സലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീ സിന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ ഡി.സി.സി വൈസ് പ്രസിഡൻ്റ് പി.വി.സ്‌ക്കറിയ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് (ഐ) അടിമാലി മണ്ഡലം പ്രസിഡൻ്റ് ഹാപ്പി കെ.വർഗീസ് അധ്യക്ഷത വഹിച്ചു. വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി എന്നി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൻ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. വെള്ളത്തുവലിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എസ്. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ബൈസൺവാലി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവീനർ ഒ.ആർ.ശശി ഉദ്ഘാടനം ചെയ്യുതു.
പള്ളിവാസൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കോൺഗ്രസ് (ഐ) മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുതു. വിവിധ ഇടങ്ങളിൽ നടന്ന ധർണ്ണയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ചിത്രം: അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ഡി.സി.സി വൈസ് പ്രസിഡൻ്റ് പി.വി സ്‌ക്കറിയ ഉദ്ഘാടനം ചെയ്യുന്നു.