
അടിമാലി: കെഎസ് കെ ടി യു ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതിയായി.101 അംഗ സംഘാടക സമിതിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.സംഘടനയുടെ ജില്ലാ സമ്മേളനം ജൂലൈ 20, 21 തിയ്യതികളില്‍ അടിമാലിയില്‍ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.

സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി വി മത്തായി അധ്യക്ഷനായി. സെക്രട്ടറി കെ എല്‍ ജോസഫ്, ട്രഷറര്‍ എം ജെ മാത്യു , പി എന്‍ വിജയന്‍, ചാണ്ടി പി അലക്‌സാണ്ടര്‍, ഗ്രേസി പൗലോസ്, എം എം കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

കെ വി ശശി, എ രാജ എംഎല്‍എ എന്നിവരെ രക്ഷാധികാരികളായും ടി കെ ഷാജിയെ ചെയര്‍മാനായും ചാണ്ടി പി അലക്‌സാണ്ടറെ കണ്‍വീനറായും എം എം കുഞ്ഞുമോനെ ട്രഷററായും തിരഞ്ഞെടുത്തു.