
അടിമാലി: കുഞ്ചിത്തണ്ണി പൊട്ടന്‍കാട് സ്വദേശി ഷാജിയെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണവുമായി പോലീസ്. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചില ദുരൂഹതകള്‍ നീക്കുവാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇന്നലെയായിരുന്നു പൊട്ടന്‍കാട് സ്വദേശി ഷാജിയെ പൊട്ടന്‍കാട്ടില്‍ തന്നെയുള്ള ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് പത്ത് ദിവസത്തിലധികം പഴക്കമുള്ളതായാണ് പോലീസിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ 17 മുതല്‍ ഷാജിയെ കാണാനില്ലായിരുന്നു.മൃതദേഹം കിടന്നിരുന്ന പറമ്പില്‍ ഏലകൃഷി ചെയ്തു വന്നിരുന്നയാളായിരുന്നു മൃതദേഹം ആദ്യം കണ്ടത്.സംഭവത്തില്‍ പോലീസിന്റെ തുടരന്വേഷണം നടക്കുകയാണ്. ഫോറന്‍സിക് സംഘമെത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം എങ്ങനെ ഏലത്തോട്ടത്തില്‍ വന്നു എന്ന കാര്യത്തിലടക്കം പോലീസിന് വ്യക്ത വരുത്തേണ്ടതുണ്ട്.

മറ്റ് ചില സംശയങ്ങളും പോലീസിന് ഉള്ളതായാണ് സൂചന.രാജാക്കാട് പോലീസ് എസ് എച്ച് ഒ അജയമോഹനന്‍, എസ് ഐ സജി എന്‍ പോള്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. വൈകാതെ സംഭവത്തിന്റെ ദുരൂഹത അഴിക്കാമെന്ന് പോലീസ് കരുതുന്നു.
മരിച്ച ഷാജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.