KeralaLatest News

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനം സന്ദര്‍ശിച്ചു

മുന്‍ നിശ്ചയപ്രകാരം എന്‍ഡിഎയുടെ സ്‌നേഹയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. മുന്‍ നിശ്ചയപ്രകാരം എന്‍ഡിഎയുടെ സ്‌നേഹയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഇന്ന് മുതല്‍ സ്‌നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോര്‍ജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് സ്‌നേഹയാത്രയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്‌നേഹയാത്രയില്‍ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകള്‍ എല്ലാവീടുകളിലും അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും എത്താന്‍ സ്‌നേഹയാത്രയ്ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും പത്ത്ദിവസം കൊണ്ട് എത്തിച്ചേരും. സ്‌നേഹയാത്രയ്ക്ക് എല്ലാവിധ ആശംസകളും പിതാവ് നേരുകയുണ്ടായി. കൂടുതല്‍ ഐക്യവും സ്‌നേഹവും പരസ്പര സൗഹാര്‍ദ്ദവും ഊട്ടിഉറപ്പിക്കാനുള്ള യേശുക്രിസ്തുവിന്റെ സന്ദേശം പരമാവധി വീടുകളില്‍ എത്തിക്കാനാണ് പിതാവ് ഞങ്ങളോട് ആവശ്യപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസോ സിപിഐഎമ്മോ പറയുന്നത് പോലെ സ്‌നേഹയാത്രയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനും സ്‌നേഹയാത്രയില്‍ പരിശ്രമിക്കും. വി ഡി സതീശന്റെ കോണ്‍ഗ്രസിനെക്കാള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വിശേഷിച്ച് െ്രെകസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം ബിജെപിയോടാണ്. സതീശന്‍ ചപ്പടാച്ചി നേതാവാണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. സതീശന്‍ മത സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങി വോട്ട് അഭ്യര്‍ത്ഥിക്കും. പിന്നീട് അവരെ തള്ളിപ്പറയും. കോണ്‍ഗ്രസില്‍ ഇങ്ങനെ ഒരു നേതാവ് ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയും, കെ മുരളീധരനും, രമേശ് ചെന്നിത്തലയും കാണിക്കാത്ത ബഹുമാനക്കുറവാണ് സാമുദായിക നേതൃത്വങ്ങളോട് വി ഡി സതീശനെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ക്രിസ്ത്യന്‍ സമൂഹവുമായി ഇടപഴകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സ്‌നേഹയാത്ര. െ്രെകസ്തവരുടെ വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 20 മുതല്‍ 30 വരെ സ്‌നേഹ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ക്രിസ്തുമസ് ആശംസകള്‍ കൈമാറുമെന്നും അറിയിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തിന്റെ പേരില്‍ അകല്‍ച്ച കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്‌നേഹയാത്ര എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചിരുന്നു. ജനുവരിയില്‍ പദയാത്ര നടത്താനാണ് തീരുമാനം. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയാണ് പദയാത്ര കടന്ന് പോകുന്നത്. ഒരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നും ബിജെപി അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!