
മാങ്കുളം: നാഷണൽ ആയുഷ് മിഷനും കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ് ഇടുക്കി ജില്ലയും ലോക ഹോമിയോപതി ദിനാചരണത്തിന്റെ ഭാഗമായി മാങ്കുളം ഗ്രാമപഞ്ചായത്തിൽ ചിക്കണംകുടി സർക്കാർ എൽ പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

ക്യാമ്പിൽ മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും, സൗജന്യ രക്തപരിശോധനയും നടത്തി.ചടങ്ങിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽ ആന്റണി അധ്യക്ഷനായിരുന്നു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ മനോജ് കുര്യൻ സ്വാഗതം ആശംസിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ആയുഷ് ഹോമിയോപതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനീത പുഷ്ക്കരൻ മുഖ്യ പ്രഭാഷണം നടത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സുധാകരൻ പ്രതിരോധ മരുന്ന് വിതരണം ഉദ്ഘാടനം നിർവഹിച്ചു.

നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ.സ് ആശംസ അറിയിച്ചു.ഡോ. ബിഞ്ചു സൂസൻ പീറ്റർ, ഡോ രെഞ്ചു ബേബി, ഡോ. ഗായത്രി വിജയൻ, എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.അടിമാലി ടെസ് ലാബ് ഡയഗ്നോസ്റ്റിക്സ് and ഹെൽത്ത്കെയറിന്റെ നേതൃത്വത്തിൽ രക്തത്തപരിശോധനയും നടത്തി. നൂറിൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.