ഇന്നലെ മൂന്നാറില്‍ കാറില്‍ യുവാവ് അപകടകരമായി യാത്ര ചെയ്ത സംഭവം; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

മൂന്നാര്‍: മൂന്നാറില്‍ ഇന്നലെ വൈകിട്ട് കാറില്‍ യുവാവ് അപകടകരമായി യാത്ര ചെയ്ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്.
മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലൂടെയായിരുന്നു ഇന്നലെ യുവാവ് ഇന്നോവ കാറില്‍ അപകടകരമായി യാത്ര ചെയ്തത്.യുവാവ് കാറിന്റെ ജനാലയിലിരുന്ന് അപകടകരമായി യാത്ര ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

കുണ്ടള ഭാഗത്ത് നിന്നും മോട്ടോര്‍ വാഹനവകുപ്പ് വാഹനം കണ്ടെത്തുകയും പിന്നീട് വാഹനം പിടിച്ചെടുക്കുകയും ചെയ്തു.മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ സംഘപ്പെട്ട യുവാവായിരുന്നു സാഹസിക യാത്രക്ക് മുതിര്‍ന്നത്.ഇവര്‍ ആലപ്പുഴ ഭാഗത്തുനിന്നും എത്തിയവരാണെന്നാണ് വിവരം.ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള മറ്റ് നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടക്കും.

കഴിഞ്ഞ ദിവസങ്ങളിലൊക്കെയും സമാന രീതിയില്‍ അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത് വരികയും മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.മൂന്നാര്‍ മേഖലയില്‍ തുടരെ തുടരെ നിയമ ലംഘനം നടക്കുന്നത് മോട്ടോര്‍ വാഹനവകുപ്പിനും തലവേദനയാകുന്നുണ്ട്.