ഇടമലക്കുടി പഞ്ചായത്തോഫീസ് എന്ന് പൂര്‍ണ്ണതോതില്‍ ഇടമലക്കുടിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും

മൂന്നാര്‍: ഇടമലക്കുടി ഗ്രാമപഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം ഇടമലക്കുടിയിലേക്ക് തന്നെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ. ഇടമലക്കുടി ഗ്രാമപഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ഇടമലക്കുടിയിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യത്തിന് പഞ്ചായത്ത് രൂപീകരണ കാലത്തോളം തന്നെ പഴക്കമുണ്ട്.

മുമ്പ് ചില പ്രഖ്യാപനങ്ങളൊക്കെയും വന്നിരുന്നുവെങ്കിലും ഇനിയും പൂര്‍ണ്ണ തോതില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഇടമലക്കുടിയില്‍ തുടങ്ങുവാന്‍ കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ദേവികുളം എംഎല്‍എയുടെ പ്രതികരണം വന്നിട്ടുള്ളത്.ഗ്രാമപഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം ഇടമലക്കുടിയിലേക്ക് തന്നെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അഡ്വ. എ രാജ പറഞ്ഞു.പഞ്ചായത്തോഫീസ് പ്രവര്‍ത്തിക്കുവാന്‍ വേണ്ടുന്ന സൗകര്യങ്ങളൊക്കെയും ഇടമലക്കുടിയില്‍ ഉള്ളതായും എം എല്‍ എ വ്യക്തമാക്കി.

പഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ണ്ണതോതില്‍ ഇടമലക്കുടിയിലേക്ക് മാറ്റാത്തത് കുടുംബങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നുണ്ട്.റോഡും മൊബൈല്‍നെറ്റ് വര്‍ക്ക് സംവിധാനവുമൊക്കെ ഒരുങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവും ഉയരുന്നു.