KeralaLatest NewsLocal news
ആലുവ – മൂന്നാർ രാജപ്പാതാ: മന്ത്രി മുഹമ്മദ് റിയാസിന് നിവേദനങ്ങൾ സമർപ്പിച്ചു.

കോതമംഗലം : വടാട്ടുപാറയിൽ വെച്ച് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡ് വിഷയവുമായി ബന്ധപ്പെട്ട് കോതമംഗലം MLA ആൻ്റണി ജോൺന്റെ സാന്നിധ്യത്തിൽ ആണ് നിവേദനങ്ങൾ സമർപ്പിച്ചത്.
നിവേദക സംഘത്തിൽ ഓൾഡ് ആലുവ – മൂന്നാർ (രാജപാത )PWD റോഡ് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ FR ജോസ് ചിരപറബിൽ, ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് . ശ്രീ ഷാജി പയ്യാനിക്കൽ, CPI ജില്ലാ കൗൺസിൽ അംഗം സ: MK രാമചന്ദ്രൻ, Cpi (M) വടാട്ടുപാറ ലോക്കൽ സെക്രട്ടറി സ: വിനോദ്, CPI ജില്ലാ കൗൺസിൽ അംഗം ശ്രീമതി. ശാന്തമ്മപയസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വിജയമ്മ ഗോപി, വടാട്ടുപാറ SNDP ശാഖ യോഗം പ്രസിഡൻ്റ് ശ്രീ. KN സത്യൻ, ആക്ഷൻ കൗൺസിൽ അംഗങ്ങളായ PC.ജോസഫ് പുന്നോർക്കോടൻ വടാട്ടുപാറ, ശ്രീ PV.ബിജു പ്ലാമറ്റം വടാട്ടുപാറ എന്നിവർ നിവേദ സംഘത്തിൽ ഉണ്ടായിരുന്നു.
കൂടാതെ കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം, കുട്ടമ്പുഴ - പലവൻപടി റോഡ്, മാമലക്കണ്ടം - ഉരുളൻതണ്ണി റോഡ്, മാമലക്കണ്ടം ടൂറിസം പദ്ധതി , മാമലക്കണ്ടം പട്ടയ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച നിവേദനങ്ങളും മന്ത്രിക്ക് കൈമാറി.
റോഡ് /പാലം/ മാമലക്കണ്ടം ടൂറിസം /പട്ടയ പ്രശ്നങ്ങളിൽ ഉടൻ തന്നെ സർക്കാർ മീറ്റിംഗ് വിളിച്ച് ചേർത്ത് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നും പരിഹാരങ്ങൾ കാണാമെന്നും നിവേദക സംഘത്തിന് മന്ത്രി ഉറപ്പ് നൽകി.


