KeralaLatest NewsLocal news

ഉജ്ജ്വല ബാല്യം പുരസ്‌കാരം 2023 അപേക്ഷ ക്ഷണിച്ചു

2023 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്ക‌രണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ‌ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സർട്ടിഫിക്കറ്റുകൾ, പ്രശസ്‌തിപത്രങ്ങൾ, പേരിൽ കൂട്ടിയുടെ പ്രസിദ്ധീകരിച്ചിട്ടുളള പുസ്ത‌കമുണ്ടെങ്കിൽ ആയതിൻ്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി / പെൻഡ്രൈവ് പത്രക്കുറിപ്പുകൾ, എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊളളിക്കണം. കേന്ദ്രസർക്കാരിൻ്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്മെൻ്റ് നേടിയ കുട്ടികളെ ഈ അവാർഡിന് പരിഗണിക്കുന്നതല്ല.

കൂടാതെ ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്.25000/- രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് അവാർഡ് നൽകുക. ഭിന്നശേഷിക്കാരായ കൂട്ടികളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച് അവാർഡ് നൽകും അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ്. 685603 എന്ന വിലാസത്തിൽ അയക്കുക. അവസാന തീയ്യതി ആഗസ്റ്റ് 15. ഫോൺ: 04862-235532, 7510365192, 9744151768 കൃത്യമായി വിശദ വിവരങ്ങൾ വകുപ്പിന്റെ www.wed.keralagov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!