
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ആഴ്ച്ച ചന്തയുടെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് നേരിട്ട് പച്ചക്കറികളെത്തിച്ച് വിപണനം നടത്തുന്നതിനും ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ വാങ്ങുന്നതിനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആഴ്ച്ച ചന്തക്ക് രൂപം നല്‍കിയിരുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തിലായിരുന്നു ചന്തയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്.പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ചില്ല.ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനം പിന്നീട് വന്നിരുന്നുവെങ്കിലും മുമ്പോട്ട് പോക്കുണ്ടായില്ല.

പൊതുവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിപ്പോള്‍ ആഴ്ച്ച ചന്തയുടെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.ചന്തയുടെ ആരംഭഘട്ടം മുതല്‍ മികച്ച ജനപിന്തുണ ലഭിച്ചു പോന്നിരുന്നു.ഗ്രാമപഞ്ചായത്ത് അങ്കണത്തിലാണ് ആഴച്ച ചന്തയുടെ പ്രവര്‍ത്തനം നടന്ന് വന്നിരുന്നത്.