
മാങ്കുളം: മാങ്കുളം ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടിയില്‍ വനമേഖലയില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പുഴയോരത്താണ് മൃതദേഹം കിടന്നിരുന്നത്. വ്യാഴാഴിച്ച രാവിലെയാണ് മൃതദേഹം കിടക്കുന്ന വിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. മൃതദേഹം ഒഴുക്കില്‍പ്പെട്ടെത്തി പ്രദേശത്ത് അടിഞ്ഞതായി വിലയിരുത്തപ്പെടുന്നു. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. പോലീസ് തുടര്‍നടപടി സ്വീകരിച്ചു.