
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ മില്ലുംപടിക്ക് സമീപം വാഹനാപകടം.ഇന്ന് രാവിലെയായിരുന്നു അടിമാലി കുമളി ദേശിയപാതയില്‍ മില്ലുംപടിക്ക് സമീപം അപകടമുണ്ടായത്.മില്ലും പടിക്ക് സമീപമുള്ള വളവില്‍ വച്ച് കെ എസ് ആര്‍ ടി സി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന ബസും അടിമാലിയില്‍ നിന്നും പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.ബൈക്കില്‍ രണ്ട് പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.ഇവരുടെ കാലിന് പരിക്ക് സംഭവിച്ചു.പരിക്കേറ്റ ഉടന്‍ ബൈക്ക് യാത്രികരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.