
അടിമാലി: കാല്‍വഴുതി തോട്ടില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജു സാഹു ആണ് മരിച്ചത്. ബൈസണ്‍വാലി നെല്ലിക്കാട് ഭാഗത്താണ് സംഭവം. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞു വരുന്നതിനിടയില്‍ കാല് വഴുതി തോട്ടില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ഷാലറ്റ് എന്ന ആളുടെ ഏലത്തോട്ടത്തിലെ ജോലിക്കാരനായിരുന്നു മരിച്ച രാജു. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.