
അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ലോംങ്ങ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ലോംങ്ങ് മാര്‍ച്ചിന് വലിയ ജനപങ്കാളിത്തം ലഭിച്ചു. മൂന്നാം മൈലില്‍ നിന്നും നേര്യമംഗലത്തേക്ക് നടന്ന ലോംങ്ങ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.
മൂന്നാംമൈലില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്തായിരുന്നു ലോംങ്ങ് മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഇടക്ക് മഴയെത്തിയെങ്കിലും പ്രതിഷേധം തണുത്തില്ല. നേര്യമംഗലം ഫോറസ്റ്റ് ഓഫീസിന് മുമ്പിലെത്തിയതോടെ പ്രതിഷേധം കൂടുതല്‍ കടുത്തു. നേര്യമംഗലം പാലം പിന്നിട്ട് ലോംങ്ങ് മാര്‍ച്ച് നേര്യമംഗലം ടൗണിന് സമീപം അവസാനിച്ചു. തുടര്‍ന്ന് പ്രതിഷേധ സമ്മേളനം നടന്നു. കോതമംഗലം രൂപതാ വികാരി ജനറാള്‍ ഫാ. ഡോ.പയസ് മലേകണ്ടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദേശിയപാത സംരക്ഷണ സമിതി ചെയര്മാന് പി എം ബേബി അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ എ കെ മണിയടക്കമുള്ള വിവിധ രാഷ്ടട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ മത, സാമുദായിക, കര്‍ഷക സംഘടന ഭാരവാഹികളും വ്യാപാരി സംഘടനാ പ്രതിനിധികളും വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും സമ്മേളനത്തില്‍ സംസാരിച്ചു. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ നൂറുകണക്കിനാളുകള്‍ ലോംങ്ങ് മാര്‍ച്ചിലും സമ്മേളനത്തിലും പങ്ക് ചേര്‍ന്നു