Education and careerKeralaLatest NewsLocal news

പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്, പി.എം യശ്വസി സ്‌കോളര്‍ഷിപ്പ് ഫോര്‍ ഒ.ബി.സി., ഇ.ബി.സി. ആന്റ് ഡി.എന്‍.ടി എന്നിവയ്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സ്‌ക്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഇ – ഗ്രാന്റ്‌സ് മുഖേന ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 15.

ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2983130.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!