‘ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു’; കണ്ടന്റ് ക്രിയേഷന്‍ ലോകത്തേക്ക് വീണ്ടും എത്തിയതായി അച്ചു ഉമ്മന്‍

ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷന്‍ ലോകത്തേക്ക് തിരിച്ചെത്തി അച്ചു ഉമ്മന്‍. ‘കണ്ടന്റ് ക്രിയേഷന്‍ ‘എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് താന്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അച്ചു ഉമ്മന്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേള്‍ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്!വേ ബീ ഷോള്‍ഡര്‍ ബാഗാണ് അച്ചു സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.
‘കണ്ടന്റ് ക്രിയേഷന്‍ എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് ഞാന്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പശ്ചാത്താപം ലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണ്, ഈ ജോലിയോടുള്ള എന്റെ അജയ്യമായ സ്‌നേഹത്തിന്റെ തെളിവാണ് ഇത്,’ അച്ചു കുറിച്ചു.

പിതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് തന്റെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും സജീവമായിരുന്നു. പ്രചാരണവേളയില്‍ തന്റെ ജോലിയെ ചൊല്ലി അച്ചു സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങളും ആഡംബര വസ്തുക്കളുമാണ് അച്ചു ഉപയോഗിക്കുന്നതെന്നായിരുന്നു പ്രചാരണം. എന്നാല്‍ സൈബര്‍ ആക്രമണത്തോട് ശക്തമായി അച്ചു ഉമ്മന്‍ പ്രതികരിക്കുകയും ചെയ്തു.