അടിമാലിയില്‍ ഇടുക്കി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആരംഭിച്ചു

അടിമാലി: എം പി വീരേന്ദ്രകുമാര്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഇടുക്കി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആരംഭിച്ചു.മൂന്ന് ദിവസങ്ങളിലായാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ടൂര്‍ണ്ണമെന്റാണിത്.അടിമാലി എം ബി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പന്ത്രണ്ടോളം ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടുന്നുണ്ട്.ഒന്നാം സ്ഥാനകാര്‍ക്ക് പതിനായിരത്തൊന്ന് രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനകാര്‍ക്ക് ആറായിരത്തി ഒന്ന് രൂപയും എവറോളിംഗ് ട്രോഫിയും ലഭിക്കും.സമാപന സമ്മേളനത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ട്രോഫികള്‍ സമ്മാനിക്കും.ഉദ്ഘാടന യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം റ്റി കെ ഷാജി മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട് അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ഭാരവാഹികള്‍ സംബന്ധിച്ചു.