നെടുങ്കണ്ടം എം. ഇ. എസ്. കോളേജ് വൈസ് പ്രിൻസിപ്പലായ കെ.അബ്ദുൾ റസാഖ് അംഗമായ ഗവേഷണ സംഘത്തിന് പേറ്റന്റ്

നെടുംകണ്ടം :നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനത്തിൽ അന്ധരായവർക്കുവേണ്ടി വികസിപ്പിച്ചെടുത്ത അതിനൂതന കണ്ണടയുടെ രൂപ മാതൃകയ്ക്ക് നെടുങ്കണ്ടം എം. ഇ. എസ്. കോളേജ് വൈസ് പ്രിൻസിപ്പലായ ശ്രീ അബ്ദുൾ റസാഖ് അംഗമായ ഗവേഷണ സംഘത്തിന് പേറ്റന്റ്. ശ്രീ കെ. അബ്ദുൽ റസാഖ്, ഡോ. ശിഖ ഖുല്ലർ, ഡോ. ഖേയ ഡി മുഖോപാധ്യായ, ശ്രീ വികല്പ താപ്ലിയാൽ, ശ്രീമതി ഖയാതി, ഡോ അരവിന്ദ് എം, ഡോ. ശിഖ ദുബെ, ശ്രീമതി കല്പന യാദവ് എന്നിവരടങ്ങുന്ന എട്ട൦ഗ സംഗത്തിനാണ് ഭാരത് സർക്കാർ പേറ്റന്റ് നൽകിയത്.
ഇവർ വികസിപ്പിച്ചെടുത്ത കണ്ണടയുടെ രൂപത്തിന്റെ പ്രത്യേകത, മുന്നിലും പിന്നിലും ഫ്ലാഷ് പ്രവർത്തന ശേഷിയുള്ള ക്യാമറയുള്ളതും ഇരുട്ടിലും കാണാനാവുന്നതുമാണ് എന്നുള്ളതാണ്. നിർമിത ബുദ്ധിയുടെ സഹായത്താൽ, പ്രസ്തുത കണ്ണട ധരിക്കുന്നയാളുടെ ചുറ്റുപാടിലുള്ള വ്യക്തികളെയും വസ്തുക്കളെയും തിരിച്ചറിഞ്, അവയെപ്പറ്റിയുള്ള വിവരങ്ങൾ ശബ്ദരൂപത്തിൽ മൈക്രോഫോണിലൂടെ ചെവിയേലെക്കെത്തിക്കുന്നു.
നിർമ്മിത ബുദ്ധിയുടെയും അത്യാധുനിക കാമറയുടെയും സഹായത്താൽ , ശ്രവണ പ്രതികരണത്തിലൂടെ ചുറ്റുപാടുകളെ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യ കാഴ്ചപരിമിതയുള്ളവർക്കു ഏറെ പ്രതീക്ഷ നൽകുന്നതാണ്.