KeralaLatest NewsLocal news
ആയിരമേക്കര്‍ കല്ലമ്പലം ദേവി അയപ്പക്ഷേത്രത്തില്‍ അയ്യപ്പന്‍വിളക്കും ആഴിപൂജയും നടന്നു

അടിമാലി: അടിമാലി ആയിരമേക്കര്‍ കല്ലമ്പലം ദേവി അയപ്പക്ഷേത്രത്തില്‍ അയ്യപ്പന്‍വിളക്കും ആഴിപൂജയും നടന്നു. ഈ വര്‍ഷത്തെ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചാണ് അയ്യപ്പന്‍വിളക്കും ആഴിപൂജയും സംഘടിപ്പിച്ചത്.ശനിയാഴ്ച്ച വൈകിട്ട് ദീപാരാധനക്ക് ശേഷം സാമൂഹ്യാരാധനയും സമൂഹനീരാജ്ജനവും നടന്നു. തുടര്‍ന്നായിരുന്നു ശാസ്താംപാട്ട്, ചിന്തുപാട്ട്, ആഴി പൂജ എന്നിവ ക്രമീകരിച്ചിരുന്നത്.ശാസ്താംപാട്ട്, ചിന്തുപാട്ട്, ആഴി പൂജ എന്നിവയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ സുധീഷ് ശര്‍മ്മ, ക്ഷേത്രം രക്ഷാധികാരി കെ കെ പരമേശ്വരന്‍നായര്‍, പി എന്‍ സുദര്‍ശനന്‍, പി കെ ബിനു, അപ്പൂസ് ഇ ആര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.