Latest NewsNational

‘ഓപ്പറേഷന്‍ സിന്ദൂര്‍’: നീതി നടപ്പാക്കിയെന്ന് സൈന്യം

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് സൈന്യം. ‘ നീതി നടപ്പാക്കി, ജയ്ഹിന്ദ് ‘എന്നാണ് സൈന്യം എക്‌സില്‍ കുറിച്ചത്. പഹല്‍ഗാം ടെറര്‍ അറ്റാക്ക് എന്ന ഹാഷ് ടാഗും ചേര്‍ത്തിട്ടുണ്ട്. ‘തിരിച്ചടിക്കാന്‍ തയാര്‍, ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും സൈന്യം പങ്കുവച്ചിട്ടുണ്ട്. ‘ ഭാരത് മാത കി ജയ് ‘ എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ് എക്‌സില്‍ കുറിച്ചത്. പാക് അധീന കശ്മീരിന് പുറമെ പാകിസ്താനുള്ളില്‍ ആക്രമണം നടത്തുന്നത് 1971 ന് ശേഷം ഇതാദ്യമാണ്.

ജെയ്ഷെ മുഹമ്മദിന്റെ നാല് താവളങ്ങളും ലഷ്‌കര്‍-ഇ-തൊയ്ബയുടെ മൂന്ന് താവളങ്ങളും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനകളുടെ രണ്ട് ലക്ഷ്യങ്ങളും വ്യോമ സേന തകര്‍ത്തു. രാത്രിയിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്ന് എന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യം വിശദീകരിച്ചു.വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനമാണ് ഇന്ത്യയുടെ തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.

ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. നീതി നടപ്പാക്കിയെന്നായിരുന്നു എക്‌സിലൂടെയുള്ള സൈന്യത്തിന്റെ പ്രതികരണം. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അജിത് ഡോവല്‍ അറിയിച്ചു.

പുലര്‍ച്ചെ 1.44നാണ് ആക്രമണം ആരംഭിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. സര്‍വീസ് തടസപ്പെടുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍. ഖത്തര്‍ എയര്‍വേയ്‌സ് പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!