KeralaLatest NewsLocal news
കട്ടപ്പന റൂറല്‍ ബാങ്ക് നിക്ഷേപകന്റെ മരണത്തില്‍ തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി

കട്ടപ്പന : കട്ടപ്പന റൂറല്‍ ബാങ്ക് നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മൂന്നാറില്‍ പറഞ്ഞു. ഭാര്യയുടെ ചികിത്സക്കായി പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ സാബുവിനോട് ബാങ്ക് ജീവനക്കാര്‍ മോശമായി പെരുമാറി എന്നാണ് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു. സാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. തെറ്റുകാരെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല. ശക്തമായ പോലീസ് അന്വേഷണം നടക്കുമെന്നും അദ്ദേഹം മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.