അടിമാലി വൈ എം സി എയുടെ ക്രിസ്തുമസ് ആഘോഷവും കരോള്‍ഗാന മത്സരവും നടന്നു

അടിമാലി: അടിമാലി വൈ എം സി എയുടെ ക്രിസ്തുമസ് ആഘോഷവും കരോള്‍ഗാന മത്സരവും നടന്നു.വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.എ. ജോര്‍ജ് പുത്തന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും 10,000 രൂപയും ഒന്നാം സമ്മാനമായും കുരുന്നപ്പിള്ളില്‍ കെ.സി പൗലോസ് മെമ്മോറിയല്‍ ട്രോഫിയും 7,500 രൂപയും രണ്ടാം സമ്മാനമായും പുത്തയത്ത് പി.വി ഏലിയാസ് നല്‍കുന്ന ട്രോഫിയും 5,000 രൂപയും മൂന്നാം സമ്മാനമായി ഒരുക്കിയിരുന്നു.
അടിമാലി ടൗണിനു സമീപം മന്നാംകാലയില്‍ പുതിയതായി നിര്‍മ്മിച്ച വൈ.എം.സി.എ ഓഡിറ്റോറിയത്തിലാണ് മത്സരം നടന്നത്. വൈ.എം.സി.എ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി എല്‍ദോ ഉദ്ഘാടനം നിര്‍വഹിച്ചു.റവ. ഫാ. മാത്യു ജോര്‍ജ്ജ് കാട്ടിപ്പറമ്പില്‍ ചടങ്ങില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. വൈ.എം.സി.എ പ്രസിഡന്റ് പോള്‍ മാത്യു അധ്യക്ഷത വഹിച്ചു.നാഷണല്‍ എക്സിക്യൂട്ടീവ് അംഗം വര്‍ഗീസ് അലക്സാണ്ടര്‍, അടിമാലി വൈ എം സി എ വൈസ് പ്രസിഡന്റ് ജേക്കബ് പോള്‍, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു മാന്തറക്കല്‍,ബോബന്‍ ജോണ്‍, അഡ്വ. ബാബു ജോര്‍ജ്ജ്, ഡയാന ജോണ്‍, രാജേഷ് ജോസ് എന്നിവര്‍ സംസാരിച്ചു.