
അടിമാലി; ക്ഷീരമേഖലയെ മുമ്പോട്ട് കൊണ്ടുപോകാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ക്ഷീര കര്‍ഷകരുടെ ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാല്‍വില വര്‍ധിപ്പിച്ച കാലയളവില്‍ 700 രൂപയായിരുന്നു ഒരു ചാക്ക് കാലിത്തീറ്റയുടെ വില. ഇന്ന് കാലിത്തീറ്റ വില ഇരട്ടിക്കടുത്ത് വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റക്കുണ്ടായിട്ടുള്ള വിലവര്‍ധനവടക്കമുള്ള കാര്യങ്ങളാല്‍ നിലവില്‍ പാലിന് ലഭിക്കുന്ന വിലയുമായി മുമ്പോട്ട് പോകാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നിലവിലെ പരിപാലന ചിലവ് ക്ഷീര കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമെത്തിയെന്നും ഒരു ലിറ്റര്‍ പാലിന് 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ഷീരമേഖല ലാഭകരമായി മുമ്പോട്ട് പോകുകയുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു.കൊവിഡ് കാലത്തെ അടച്ചിടലില്‍ വരുമാനം നഷ്ടമായവര്‍ പലരും ജീവിതമാര്‍ഗ്ഗം തേടി ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിരുന്നു.എന്നാല്‍ പരിപാലന ചിലവ് താങ്ങാനാവാതെ വന്നതോടെ പലരും ക്ഷീരമേഖല ഉപേക്ഷിച്ച് കഴിഞ്ഞു.വേനല്‍ കനക്കുന്നതോടെ തീറ്റപുല്ലിന്റെ ലഭ്യത കുറയും ഈ സമയം തീറ്റ പുറമെ നിന്ന് വില നല്‍കി വാങ്ങി പശുക്കള്‍ക്ക് നല്‍കേണ്ടി വരും.ഇത് ക്ഷീര കര്‍ഷകര്‍ക്ക് പിന്നെയും ബാധ്യത സമ്മാനിക്കും.