KeralaLatest NewsLocal news
മെഡിക്കല്‍ ആന്‍ഡ് ഫിസിയോതെറാപ്പി ക്യാമ്പും ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമും സംഘടിപ്പിച്ചു

അടിമാലി: ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി എന്‍ എസ് എസ് യൂണിറ്റിന്റെയും ഇഖ്‌റ ഇന്റര്‍നാഷണല്‍ ആശുപത്രിയുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ആന്‍ഡ് ഫിസിയോതെറാപ്പി ക്യാമ്പും ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമും സംഘടിപ്പിച്ചു.മാങ്കുളം ഗ്രാമപഞ്ചായത്തിലെ ചിക്കണംകുടി എല്‍ പി സ്‌കൂളില്‍ വച്ചായിരുന്നു പരിപാടി നടന്നത്. യോഗം മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണി ഉദ്ഘാടനം ചെയ്തു.മാങ്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുര്യന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ദിവ്യ. കെ. എം, അയൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.