KeralaLatest NewsLocal news

ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന

മൂന്നാര്‍: മൂന്നാറിലെ ജനവാസമേഖലകളില്‍ ദിവസവും കാട്ടാന ശല്യം വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്.ഒറ്റയാന്‍മാര്‍ക്ക് പുറമെ കാട്ടാന കൂട്ടങ്ങളും ജനവാസ മേഖലകളില്‍ ഇറങ്ങുന്നു.ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാത്തതാണ് തൊഴിലാളി കുടുംബങ്ങളെ വലക്കുന്നത്.നയമക്കാട് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിലാണ് ഇന്നലെ വൈകിട്ട് കാട്ടാനയിറങ്ങിയത്.ലയങ്ങള്‍ക്കരികില്‍ വരെയെത്തിയ കാട്ടുകൊമ്പന്‍ ഏറെ സമയം നിലയുറപ്പിച്ച ശേഷമാണ് പിന്‍വാങ്ങിയത്.പ്രദേശവാസികള്‍ ബഹളമുണ്ടാക്കിയെങ്കിലും കാട്ടാന പിന്‍വാങ്ങാന്‍ തയ്യാറായില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ ആര്‍ റ്റി സംഘമെത്തി കാട്ടാനയെ തുരത്തിയോടിച്ചു.റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ്, ഓട്ടോറിക്ഷ എന്നിവയുടെ അരികിലൂടെ നടന്ന് നീങ്ങിയെങ്കിലും കാട്ടാന അതിക്രമത്തിന് മുതിരാത്തത് ആശ്വാസമായി.കാട്ടുകൊമ്പന്‍ പടയപ്പക്ക് പിന്നാലെയാണ് ഒറ്റകൊമ്പനും ജനവാസ മേഖലയില്‍ സ്ഥിതി സാന്നിധ്യമായിട്ടുള്ളത്.പകല്‍ സമയത്ത് പോലും കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് ആളുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!