
അടിമാലി: പാറത്തോട് സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗീസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 19 മുതൽ 26 വരെ നടക്കും. തിരുനാളിന്റെ ഒന്നാം ദിവസമായ 19ന് വൈകുന്നേരം 3 മണിക്ക് കൊടിയേറ്റ്. തുടർന്ന് ഫാ. ജോസ് മാറാട്ടിൽ, ഫാ. ജെയിംസ് തെള്ളിയാങ്കൽ, ഫാ. ജോസഫ് പള്ളിവാതുക്കൽഎന്നിവർ നേതൃത്വം നൽകുന്ന ആഘോഷമായ റാസാ കുർബാന. ജനുവരി 20ന് വൈകുന്നേരം 5 മണിക്ക് ഫാ. ജെയിംസ് പുരയിടത്തിൽ കാർമികത്വം വഹിക്കുന്ന കുർബാന . ജനുവരി 25ന് രാവിലെ 7.30ന് ഫാ. എബിൻ കല്ലറക്കൽ നയിക്കുന്ന കുർബാന. തുടർന്ന് 10 മണിക്ക് ഫാ. വിനീത് വാഴേക്കുടിയിൽ സിഎംഐ കാർമികത്വം വഹിക്കുന്ന കുർബാനയും വൈകുന്നേരം 3. 30 ന് ഫാ. പ്രിൻസ് പരത്തിനാൽ സി എം ഐ കാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയും നടക്കും.തുടർന്ന് പുല്ലുകണ്ടം കപ്പേളയിലേക്ക് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും നടക്കും. തുടന്ന് സ്നേഹവിരുന്ന്. തിരുനാളിന്റെ അവസാന ദിവസമായ ജനുവരി 26ന് രാവിലെ 7 30ന് ഫാ. സജി അരിമറ്റത്തിൽ സി എം ഐ നയിക്കുന്ന വിശുദ്ധ കുർബാനയും 10 മണിക്ക് രോഗി ദിനാചരണം തുടർന്ന് വിശുദ്ധ കുർബാനയും നടക്കും . ഉച്ചയ്ക്കുശേഷം 2 മണിക്ക് അതിഥി തൊഴിലാളി സംഗമവും ഫാ. ബാബു കാക്കാനിയിൽ എസ് വി ഡി നയിക്കുന്ന ഹിന്ദി കുർബാനയും നടക്കും. വൈകുന്നേരം 4 മണിക്ക് ഇടുക്കി രൂപതയിലെ നവ വൈദികർ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയും നടക്കും . റവ. ഡോ. ജോസ് കുളത്തൂർ തിരുനാൾ സന്ദേശം നൽകും . തുടർന്ന് ടൗൺ പ്രദക്ഷിണവും തിരികെ പള്ളിയിൽ എത്തി പരിശുദ്ധ കുർബാനയുടെ ആശിർവാദം നടക്കും. തുറന്ന കൊല്ലം കാളിദാസ കലാക്ഷേത്രം നയിക്കുന്ന നാടകവും തിരുനാളിന്റെ ഭാഗമായി നടക്കുമെന്ന് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പള്ളിവാതുക്കൽ, കൈക്കാരന്മാരായ സോജൻ ഊന്നനാൽ, സിബി കുറുമ്പാത്ത്, ജോബി കൊച്ചുപുരയ്ക്കൽ എന്നിവർ അറിയിച്ചു.