KeralaLatest NewsLocal news
കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ അടിമാലിയില്‍ അഭിഭാഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു

അടിമാലി: കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്താകെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും അഭിഭാഷകര്‍ പ്രതിഷേധ പരിപാടിയുടെ ഭാഗമായത്. കോടതി നടപടികള്‍ ബഹിഷ്ക്കരിച്ചായിരുന്നു പ്രതിഷേധം. അടിമാലി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബാര്‍ അസോസിയേഷന് ഹാളില്‍ അഭിഭാഷകര്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എല്‍ദോ, സെക്രട്ടറി സാലുമോന്‍,അഡ്വ. മാര്ട്ടിന്ദാസ് വി ജെയിംസ്, പ്രവീണ്‍ കെ ജോര്‍ജ്ജ്, ആദര്‍ശ് കെ ജോര്‍ജ്ജ്, മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. റെജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിലുള്ള പ്രതിഷേധം യോഗം രേഖപ്പെടുത്തി.