KeralaLatest NewsLocal news
ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം നവംബറില്‍ അടിമാലിയില്‍

അടിമാലി: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം നവംബറില്‍ അടിമാലിയില്‍ നടക്കും.സമ്മേളന നടത്തിപ്പിന്റെ വിജയത്തിനായി അടിമാലിയില്‍ സ്വാഗതസംഘ രൂപീകരണയോഗം നടന്നു.യോഗത്തില്‍ 101അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.

അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു.അടിമാലി ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ എ കെ പി എ ഇടുക്കി ജില്ലാ പ്രസിഡന്റ്് കെ എം മാണി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം റോബിന്‍ എന്‍വിസ്, സംസ്ഥാന എസ് എച്ച് ജി കോര്‍ഡിനേറ്റര്‍ റ്റി ജി ഷാജി, ജില്ലാ സെക്രട്ടറി സെബാന്‍ ആതിര, ജില്ലാ ട്രഷറര്‍ ബിജോ മങ്ങാട്ട്, സുനില്‍ കളര്‍ഗേറ്റ്, എന്‍ ജെ വര്‍ഗ്ഗീസ്, സലി അനഘ, ജോബി അലീന, മാത്തുക്കുട്ടി പവ്വത്ത്, ജ്യോതിഷ്‌കുമാര്‍, സോണിയാ മാത്യു, വിജയന്‍ ആശ, മാരിമുത്തു തുടങ്ങിയവര്‍ സംസാരിച്ചു.