മറയൂരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

മറയൂര്‍: മറയൂരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ പട്ടം കോളനിയില്‍ രാധാ ഭവനില്‍ രാജനെയായിരുന്നു മകന്‍ രാജേഷ് എന്ന ലാലു ആക്രമിച്ചത്. 37കാരനായ മകന്റെ ആക്രമണത്തില്‍ 60കാരനായ പിതാവിന് ഗുരുതര പരിക്ക് സംഭവിച്ചിരുന്നു. മുഖത്തും നെറ്റിക്കുമാണ് മുറിവുകള്‍ സംഭവിച്ചത്. വീടിന്റെ ടെറസ്സില്‍ വച്ച് ഇരുമ്പു തകിട് വച്ചാണ് ആക്രമണം ഉണ്ടായതെന്നും രാജേഷ് മദ്യപിച്ച് കുടുംബം നോക്കാതിരിക്കുന്നത് ചോദ്യം ചെയ്യുന്നതും ഉപദേശിക്കുന്നതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നുമാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം.
ആക്രമണ വിവരം സമീപവാസികള്‍ മറയൂര്‍ പോലീസ് സ്റ്റേഷനിലറിയിച്ചു. രാജനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോലീസെത്തി പ്രതി രാജേഷിനെ വീടിന് സമീപത്ത് നിന്നും പിടികൂടി വധശ്രമത്തിന് കേസ്സെടുത്തു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.