KeralaLatest NewsLocal news
സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്

അടിമാലി: അടുത്തമാസം നടക്കുന്ന സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് ആനച്ചാലില്‍ പറഞ്ഞു.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാണ് സി പി എമ്മെന്ന് ചരിത്രങ്ങളാല്‍ രേഖപ്പെടുത്താന്‍ പോകുന്ന സമ്മേളനത്തിനാണ് തയ്യാറെടുക്കുന്നതെന്നും സി വി വര്‍ഗ്ഗീസ് വ്യക്തമാക്കി.