
അടിമാലി: മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന യുവാക്കള്‍ വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായി. മൂന്ന് പേരെയാണ് വെള്ളത്തൂവല്‍ പോലീസ് പിടികൂടിയത്.കുത്തുപാറ സ്വദേശികളായ ജോയല്‍, സംഗീത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. പാറത്തോട് പുല്ലു കണ്ടത്തെ ഒരു വീട്ടില്‍ നിന്നും ഉണക്കാന്‍ ഇട്ടിരുന്ന കുരുമുളക് മോഷ്ടിച്ച സംഭവത്തിലാണ് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. അറസ്റ്റിലായ ജോയല്‍ മുമ്പ് വേറെയും മോഷണ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.