KeralaLatest NewsLocal news

റോഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചതായി പരാതി

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഇരുന്നൂറേക്കര്‍ മേഖലയിലെ മില്ലുംപടി ഐ റ്റി സി ജംഗ്ഷന്‍ റോഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചതായി പരാതി. ഈ റോഡ് നാളുകളായി പൊട്ടി പൊളിഞ്ഞ് കിടക്കുകയായിരുന്നു. പിന്നീട് റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടത്തുകയും യാത്രാ ക്ലേശം ഒഴിയുകയും ചെയ്തു. ഇതിന് ശേഷമാണിപ്പോള്‍ പാതയോരം കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചിട്ടുള്ളത്. ഈ വിഷയത്തിലാണിപ്പോള്‍ പ്രതിഷേധം രൂപം കൊണ്ടിട്ടുള്ളത്. മഴ പെയ്യുന്നതോടെ വെട്ടിപൊളിച്ച കോണ്‍ക്രീറ്റ് ഒഴുകി പോകുമെന്നും റോഡ് കൂടുതല്‍ തകരുമെന്നും വാദമുയരുന്നു. വെട്ടി പൊളിച്ച ഭാഗം പഴയപടിയാക്കണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!