അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പള്ളിച്ചാല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പള്ളിച്ചാല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പള്ളിച്ചാല്‍ മേഖല. വേനല്‍ കനത്തതോടെ ഇവിടെയും കാട്ടാന ശല്യം രൂക്ഷമായി.തീറ്റ തേടി കാട്ടാനകള്‍ കൂടുതലായി കാടിറങ്ങി തുടങ്ങിയതോടെ പഴമ്പള്ളിച്ചാല്‍ മേഖലയിലെ ആളുകളുടെ ജീവിതവും ദുസഹമാണ്. വീടുകള്‍ക്കരികില്‍ വരെ കാട്ടാനകള്‍ എത്തുന്ന സ്ഥിതിയുണ്ട്. ഏതു സമയവും കാട്ടാനകളുടെ സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടാകാമെന്ന ആശങ്ക ആളുകളുടെ ജീവിതം ദുസഹമാക്കുന്നു. കാടിറങ്ങിയെത്തുന്ന കാട്ടാനകള്‍ പലപ്പോഴും വലിയ തോതില്‍ നാശം വിതച്ചാണ് തിരികെ കാട് കയറുന്നത്. കൃഷി ജോലികള്‍ക്കായി വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ കര്‍ഷകരെത്തുന്നത് കാട്ടാനകളെ ഭയന്നാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ നടപ്പാക്കുമെന്നറിയിച്ചിട്ടുള്ള പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.ഈ പദ്ധതികള്‍ നടപ്പിലാക്കി പ്രദേശത്തെ കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നാണ് ആവശ്യം.