
അടിമാലി: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ചാരായവേട്ട ഒരാൾ പിടിയിൽ. ഉടുമ്പൻചോല കട്ടേക്കാനം ഭാഗത്ത് നിന്നും 245 ലിറ്റർ വാറ്റ് ചാരായവുമായി അടിമാക്കൽ വീട്ടിൽ ചക്രപാണി എന്ന് വിളിക്കുന്ന സന്തോഷ് (50)നെയാണ് പിടികൂടിയത്. വീട്ടിലും പരിസരത്തു നിന്നുമായി 245 ലിറ്റർ ചാരായം കണ്ടെത്തി. അടിമാലി നാർക്കോട്ടിക്ക് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനൂപ് വി പി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ചാരായശേഖരം പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് കെ എം ദിലീപ് എൻ കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് ഷാൻ , സുബിൻ പി വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നത്.