അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക് നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കണം

അടിമാലി:അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക് നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലേക്കും അയല്‍ജില്ലകളിലേക്കുമൊക്കെ ബസുകള്‍ വന്നു പോകുന്ന ഇടമാണ് അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ്. വിനോദ സഞ്ചാരികളടക്കം ദിവസവും നൂറുകണക്കിനാളുകളും വന്നു പോകുന്നു. മുമ്പുണ്ടായിരുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇപ്പോഴത്തെ നിലയിലേക്ക് പുനക്രമീകരിച്ചത്. ശുചിമുറി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളുമൊക്കെ പരിമിതമായ രീതിയിലാണ് ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡിലും ഉള്ളത്. ബസ് സ്റ്റാന്‍ഡ് ഹൈടെക് നിലവാരത്തില്‍ നവീകരിച്ച് കൂടുതല്‍ അടിസ്ഥാന സൗകര്യമുള്ളതാക്കി മാറ്റണമെന്നാണ് ആവശ്യം. സ്വകാര്യ ബസുകള്‍ക്ക് പുറമെ കെ എസ് ആര്‍ ടി സി ബസുകളും അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് വന്ന് പോകുന്നത്. ശുചിമുറികളോട് ചേര്‍ന്ന് തന്നെയാണ് യാത്രകാര്‍ക്ക് ഇരിക്കുന്നതിനും വ്യാപാരം നടത്തുന്നതിനുമൊക്കെയുള്ള സ്ഥലവും ക്രമീകരിച്ചിട്ടുള്ളത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പലപ്പോഴും രൂക്ഷമായ ദുര്‍ഗന്ധം ഉയരുന്ന സ്ഥിതിയുമുണ്ട്. ബസ് സ്റ്റാന്‍ഡിനുള്‍വശം ചിലയിടങ്ങളില്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നു. ആധുനിക രീതിയില്‍ ശുചിമുറി സൗകര്യങ്ങളടക്കം ഒരുക്കി സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മുഖം മിനുക്കണമെന്നാണ് ആവശ്യം.