
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനിയായ മേരികുട്ടിയെ ആക്രമിച്ചാണ് തമിഴ്നാട് സ്വദേശി മാല അപഹരിച്ചത് .തുടർന്ന് ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൂപാറയിൽ വാഹനം തടഞ്ഞ് നാട്ടുകാർ പിടികൂടുകയായിരുന്നു.
തേനി മീനാക്ഷിപുരത്തു നിന്നും ജോലിയ്ക്കായി ഇടുക്കിയിൽ എത്തിയ വസന്തകുമാർ ആണ് പ്രതി. മുരിക്കുംതൊട്ടി സ്വദേശി പാണനാൽ രാജന്റെ വീട്ടിൽ എത്തിയ ഇയാൾ വീടിന്റെ ചായിപ്പിൽ ഒളിച്ചു നിന്ന് വീട്ടമ്മയായ മേരികുട്ടിയെ ആക്രമിയ്ക്കുകയായിരുന്നു. തുണി കഴുകുന്നതിനായി മേരികുട്ടി പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു അക്രമണം. തുടർന്ന് സ്വർണ്ണ മാല അപഹരിച്ച് ഓട്ടോയിൽ കയറി പൂപാറ ഭാഗത്തേക് പോയി. സംഭവം അറിഞ്ഞ നാട്ടുകാർ പൂപാറയിൽ വെച്ച് വാഹനം തടഞ്ഞ് മോഷ്ടാവിനെ പിടികൂടി.
മോഷ്ടാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ മേരികുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ശാന്തൻപാറ പോലീസിൽ ഏല്പിച്ച പ്രതിയെ പിന്നീട് രാജാക്കാട് പോലീസിന് കൈമാറി