ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ കുടുംബ സംഗമം നടന്നു

രാജകുമാരി : വരാൻപോകുന്ന പഞ്ചായത്ത് ,പാർലമെൻറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. മണ്ഡലം കമ്മറ്റികളുടെയും പോഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാങ്ങളെയും കോർത്തിണക്കികൊണ്ട് സംഘട പ്രവർത്തങ്ങൾ ശക്തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ പി സി സി യുടെ നിർദേശപ്രകാരം മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചത് ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയിലെ ആദ്യ കുടുംബ സംഗമത്തിനാണ് രാജകുമാരി ബി ഡിവിഷനിൽ തുടക്കം കുറിച്ചിരിക്കുന്നത് നാല് അഞ്ച് വാർഡുകളുടെ സംയുക്ത കുടുംബ സംഗമം ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു .
സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള പ്രവർത്തങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് തലത്തിൽ നിന്നും ആരംഭിച്ചിരിക്കുകയാണ് ഇതിന്റെ ഭാഗമായി ബി ഡിവിഷൻ
മേഖലയിൽ നടന്ന കുടുംബ സംഗമത്തിൽ മുതിർന്ന അംഗങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും കർഷകരെയും ആദരിക്കുകയും ചികിത്സ സഹായവിതരണം നടത്തുകയും ചെയ്തു.
ബൂത്ത് പ്രസിഡന്റ് എ പി കുര്യന്റെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി എം എൻ ഗോപി,കെ പി സി മീഡിയ വക്താവ് അഡ്വ സേനാപതി വേണു ,ബെന്നി തുണ്ടത്തിൽ,എം പി ജോസ്,ജോസ് കണ്ടത്തിൻകര,റോയി ചാത്തനാട്ട്,കെ എസ് അരുൺ,പി യു സ്കറിയ,ഷാജി കൊച്ചുകരോട്ട്,ഡെയിസി ജോയി,ബോസ് പി മാത്യു ,പി ആർ സദാശിവൻ,ജോർജ് വാഴക്കാല,സിനോ സുകുമാരൻ,പോൾസൺ കുര്യൻ,വിനീത് ജിജി ബൂത്ത് മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു