
അടിമാലി: ഉത്തരാഖണ്ഡില്‍ നടന്ന ദേശിയ ഗെയിംസില്‍ വെങ്കലം കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ജെയിംസ് പൗലോസിന് നമ്മുടെ സ്വന്തം ഇരുന്നൂറേക്കര്‍ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് ജെയിംസ് ദേശിയ ഗെയിംസില്‍ ഫോര്‍ ഇന്റു ഹണ്ട്രഡ് മീറ്റര്‍ റിലേയില്‍ വെങ്കലം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരുന്നു. ആല്‍ബര്‍ട്ടിന്റെ ഈ നേട്ടത്തിന് പിന്നാലെയാണ് നമ്മുടെ സ്വന്തം ഇരുന്നൂറേക്കര്‍ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആല്‍ബര്‍ട്ടിന് സ്വീകരണം ഒരുക്കിയത്. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്തംഗ് സോളി ജീസസ്സ് ഉദ്ഘാടനം ചെയ്തു.വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്മാര് ആല്‍ബര്‍ട്ടിന് സ്നേഹ സമ്മാനം നല്കി.യോഗത്തില്‍ ജോമോന് മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. വൈശാഖ് എം എസ്,രജീഷ്,രാജേഷ് പിജി, ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിന്‍സി അനീഷ്, കെ കെ രാജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.