
മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി അംഗങ്ങളെ ഉദ്യോഗസ്ഥര്‍ അവഹേളിക്കുന്നുവെന്നാരോപിച്ചും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം മുന്‍ എംഎല്‍എ എ കെ മണി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം പ്രസിഡന്റ്് സി നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണ്ണയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജി വിജയകുമാര്‍, ഐ എന്‍ ടി യു സി റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ഡി കുമാര്‍, ബോണി ബോസ്, മാഷ് പീറ്റര്‍, നല്ല മുത്ത്, ജി ആന്‍ഡ്രൂസ്, ബാലചന്ദ്രന്‍, ദീപാരാജ് കുമാര്‍, ജാക്വലിന്‍ മേരി, മഹാലക്ഷ്മി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.