Education and careerKeralaLatest NewsNational

ഇനി പരീക്ഷാക്കാലം

എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുക. രാവിലെ 9:30 മുതൽ 11:45 വരെയാണ് എസ് എസ് എൽ സി പരീക്ഷ.

ഉച്ചക്കഴിഞ്ഞ് ഹയർ സെക്കന്ററി പരീക്ഷകളും നടക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ. 28,358 കുട്ടികളാണ്‌ പരീക്ഷയെഴുതുന്നത്‌. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ്‌ വിദ്യാർഥികൾ, 1893പേർ. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ്‌ ആണ്‌ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്( 2,017). കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ ഗവ. സംസ്കൃതം എച്ച്എസിലാണ്‌. ഒരുകുട്ടിയാണ്‌ പരീക്ഷയ്‌ക്കുള്ളത്‌. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെഎഴുതണം എന്നാണ് മന്ത്രിക്ക് വിദ്യാർത്ഥികളോട് പറയാനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!