FoodHealthLifestyle

പാത്രങ്ങളിലെ എണ്ണമയം എളുപ്പത്തിൽ നീക്കം ചെയ്യാം; ഇങ്ങനെ ചെയ്താൽ മതി

അടുക്കളയിലെ ഏറ്റവും കഠിനമായ പണിയാണ് പാത്രം കഴുകൽ. എന്തൊക്കെ പണികൾ തീർത്താലും ഇതിനൊരവസാനം ഉണ്ടാകില്ല. എളുപ്പത്തിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും കഠിന കറകളുമാണ്. ഇനി എളുപ്പത്തിൽ നിങ്ങൾക്ക് പാത്രങ്ങൾ കഴുകാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. ചൂടുവെള്ളത്തിൽ പാത്രങ്ങൾ കഴുകുന്നത് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ഏത് പാത്രം കഴുകുമ്പോഴും ചെറുചൂടുവെള്ളത്തിൽ ആദ്യമൊന്ന് നനച്ചെടുക്കണം. ഇതിന് ശേഷം പാത്രങ്ങൾ ഡിഷ് വാഷ് ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. 

2. ചെറുചൂടുവെള്ളത്തിൽ പാത്രം കഴുകിയതിന് ശേഷം നാരങ്ങ എടുക്കണം. ഇത് പകുതി മുറിച്ചതിനുശേഷം ഡിഷ് വാഷിൽ മുക്കിയെടുത്ത കറപിടിച്ച പാത്രത്തിൽ ഉരച്ചു കഴുകാവുന്നതാണ്. 

3. വിനാഗിരി ഉപയോഗിച്ചും പാത്രങ്ങളിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഡിഷ് വാഷ് ലിക്വിഡും വിനാഗിരിയും വെള്ളവും ചേർത്ത ലായനിയിൽ മുക്കിവെക്കണം. 15 മിനിട്ടോളം ഇങ്ങനെ വെച്ചതിനുശേഷം ചൂടുവെള്ളത്തിൽ പാത്രങ്ങൾ കഴുകിയെടുക്കാവുന്നതാണ്.

4. ഓരോ പാത്രങ്ങളും വ്യത്യസ്തമായ ആകൃതിയിലും ഡിസൈനിലുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ധിറുതിയിൽ നമ്മൾ കഴുകുമ്പോൾ നന്നായി വൃത്തിയാകണമെന്നില്ല. പാത്രങ്ങളുടെ ഓരോ വിടവും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

5. പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ താമസിക്കരുത്. ഇത് ഭക്ഷണ അവശിഷ്ടങ്ങൾ പാത്രത്തിൽ തങ്ങി നിൽക്കാനും അതുമൂലം ദുർഗന്ധമുണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞാലുടൻ തന്നെ വെറും വെള്ളത്തിലെങ്കിലും കഴുകി വെക്കണം. പിന്നീട് പാത്രം കഴുകാൻ എടുക്കുമ്പോൾ ഇത് എളുപ്പത്തിൽ പണി കഴിയിക്കാൻ സഹായിക്കും.

6. പാത്രം കഴുകി കഴിഞ്ഞാൽ അതുപോലെ എടുത്ത് ഷെൽഫിലോ ഉള്ളിലോ വെക്കരുത്. നനവ് പൂർണമായും പോയില്ലെങ്കിൽ പാത്രങ്ങളിൽ ദുർഗന്ധമുണ്ടാക്കും. സാധിക്കുമെങ്കിൽ വെയിലത്തുവെച്ചു തന്നെ ഉണക്കുന്നതായിരിക്കും നല്ലത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!