പ്രീസ്‌കൂള്‍ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പ്രീസ്‌കൂള്‍ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു.
പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും പ്രീസ്‌കൂള്‍ നവീകരണ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടുന്ന ക്രമീകരണമൊരുക്കിയാണ് സ്റ്റാര്‍സ് പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരം യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. പുറം കളിയിടത്തിന്റെയും അകം കളിയിടത്തിന്റെയും ഉദ്ഘാടനങ്ങള്‍ ചടങ്ങില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സേതുകുട്ടി കെ, ബിന്ദുമോള്‍ കെ ഡി, ഷാജഹാന്‍ എ എം, ആനിയമ്മ ജോര്‍ജ്ജ്,മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.