
അടിമാലി: വീട്ടില്‍ സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായി ഒരാള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. ലക്ഷ്മി എസ് വളവ് കോളനി സ്വദേശി അജീഷാണ് പിടിയിലായത്. ഇയാള്‍ കല്ലാര്‍ മാങ്കുളം കവല ഭാഗത്താണ് താമസിച്ച് വന്നിരുന്നത്. കല്ലാര്‍ മാങ്കുളം കവല ഭാഗത്ത് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അജീഷ് പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി കല്ലാര്‍, മാങ്കുളം, മൂന്നാര്‍ മേഖലകളില്‍ വില്‍പ്പന നടത്തുന്നതിനായി വീട്ടില്‍ സൂക്ഷിച്ചു വരികെയാണ് പ്രതി പിടിയിലായതെന്നാണ് നാര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ ദിലീപ് എന്‍ കെ, ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.